യുവനടി അപമാനിക്കപ്പെട്ട സംഭവം, പ്രതികളുടെ ദൃശ്യം പോലീസ് പുറത്തുവിട്ടു

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ഷോ​പ്പിം​ഗ് മാ​ളി​ല്‍ വ​ച്ച് യു​വയുവനടി അപമാനിക്കപ്പെട്ട സംഭവത്തിൽ പ്രതികളുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു.
മെട്രോ സ്‌​റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്.
ഇരുവർക്കും ഇരുപത്തിയഞ്ചിൽ താഴെയാണ് പ്രായം എന്നാണ് പോലീസ് നിഗമനം.പ്ര​തി​ക​ള്‍ എ​റ​ണാ​കു​ളം ജി​ല്ല​യ്ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി. ഇവർ മോഡിലേക്ക് വന്നതും തിരിച്ചു പോയതും മെട്രോറെയിൽ വഴിയാണ് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.