നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഗൾഫ് രാജ്യത്തുനിന്ന് ശുവൈഖ് തുറമുഖത്ത്‌ എത്തിച്ച കണ്ടെയ്നറിലായിരുന്നു നിരോധിത ഉത്പന്നങ്ങൾ. പിടികൂടിയത്. 65000 കാർബോർഡ് പെട്ടികളിലായി 4 ദശലക്ഷം ബാഗ് പുകയില ഉത്പന്നങ്ങളാണ് പിടികൂടിയതെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിൽ പറഞ്ഞു. വാണിജ്യ ആരോഗ്യ മന്ത്രാലയങ്ങളുടെ നിർദേശപ്രകാരം പുറപ്പെടുവിച്ച കസ്റ്റംസ് നിയമം അനുസരിച്ച് ഇവയുടെ ഇറക്കുമതി നിരോധിച്ചതാണ്. ആവശ്യമായ നടപടിക്രമങ്ങൾ കസ്റ്റംസ് കൈക്കൊണ്ടതായി അധികൃതർ അറിയിച്ചു.
പിടിച്ചെടുത്ത വസ്തുക്കളുടെ സാമ്പിളുകൾ ക്രിമിനൽ തെളിവായും പരിശോധനയ്ക്കായി ശേഖരിച്ചതടക്കം എല്ലാ നടപടിക്രമങ്ങളും കസ്റ്റംസ് സ്വീകരിച്ചതായി അധികൃതർ അറിയിച്ചു