തൊഴിലാളികളുടെ മടക്കം, വിമാന സർവീസിൽ പങ്കാളിത്തം വേണ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുടെ ആവശ്യം അംഗീകരിച്ചു

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ തിരികെ എത്തിക്കുന്നതിൽ നിലനിന്ന പ്രശ്നങ്ങൾ പരിഹരിച്ചതായി കുവൈത്ത് DGCA. ഇന്ത്യ, എത്യോപ്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങൾ തൊഴിലാളികളെ തിരികെ കൊണ്ടുപോകുന്നതിന് അതിന് തങ്ങളുടെ വിമാന സർവീസുകളുടെ പങ്കാളിത്തം ആവശ്യപ്പെട്ടിരുന്നു. ഒരു ക്വാട്ട സമ്പ്രദായത്തിൽ കുവൈറ്റ് എയർവേയ്‌സ്, അൽ ജസീറ കമ്പനികൾക്ക് തുല്യമായി യാത്രക്കാരെ കയറ്റാൻ അനുവദിക്കണമെന്നായിരുന്നു ഈ രാജ്യങ്ങളുടെ ആവശ്യം.
ഇക്കാരണത്താലാണ് ഫിലിപ്പീൻസിൽ നിന്ന് വെറും28 വീട്ടുജോലിക്കാരുമായി കുവൈത്ത് എയർവേയ്സ് മടങ്ങാൻ നിർബന്ധിതമായതെന്ന് ഡിജിസിഎ വൃത്തങ്ങൾ പറഞ്ഞു. പ്രശ്ന പരിഹാരമെന്നോണം ഗാർഹിക തൊഴിലാളികളുടെ സ്വദേശത്തെ വിമാനക്കമ്പനികളെ ദേശീയ കാരിയറുമായി സഹകരിച്ച് അടുത്തയാഴ്ച മുതൽ സർവീസുകൾ പുനരാരംഭിക്കാൻ അനുവദിച്ചു.
ചിലയിടത്ത് വൈറ്റ് എയർവേയ്‌സ്, അൽ ജസീറ വിമാനങ്ങൾക്ക് യാത്ര ചെയ്യാൻ അനുമതി ലഭിക്കാത്ത സാഹചര്യമുണ്ടായി. ഈവിധം
വീട്ടുജോലിക്കാരെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയിൽ തടസ്സങ്ങൾ നേരിട്ട്തോടെയാണ് മറ്റ് രാജ്യങ്ങളുടെ അഭ്യർത്ഥന അംഗീകരിച്ചുകൊണ്ട് ഡി‌ജി‌സി‌എ ഒരു പ്രതിസന്ധി ഒഴിവാക്കിയത്.
തർക്കം പരിഹരിച്ചതിന് ശേഷം മടക്ക വിമാനങ്ങൾ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.