ലോകത്തിലെ കരുത്തരായ വനിതകളിൽ നിർമല സീതാരാമനും

ന്യൂയോര്‍ക്ക് : ലോകത്തിലെ കരുത്തരായ നൂറ് വനിതകളുടെ പട്ടികയിൽ ഇടം നേടി ധനമന്ത്രി നിര്‍മല സീതാരാമൻ. പട്ടികയിൽ 34-ാം സ്ഥാനത്താണ് ഇന്ത്യയിലെ ആദ്യ വനിതാ ധനമന്ത്രി. കഴിഞ്ഞ മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിസ്ഥാനം വഹിച്ച വ്യക്തിയാണ് കരുത്തയായ ഈ ഇന്ത്യൻ വനിത.

ജര്‍മ്മൻ ചാന്‍സലർ ഏഞ്ചല മെർക്കല്‍ ആണ് പട്ടികയിൽ ആദ്യ സ്ഥാനത്ത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രസിഡന്റ് ക്രിസ്റ്റീന ലഗാര്‍ഡെ രണ്ടാം സ്ഥാനത്തും, യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് സ്പീക്കര്‍ നാന്‍ന്‍സി പെലോസി മൂന്നാം സ്ഥാനത്തുമുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീനയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇരുപത്തിയൊമ്പതാം സ്ഥാനത്താണ് ഹസീന.

എച്ച്‌സിഎല്‍ കോര്‍പ്പറേഷന്‍ സിഇഒയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്‌നി നാടാര്‍ മല്‍ഹോത്ര, ബയോകോണ്‍ സ്ഥാപക കിരണ്‍ മസുംദാര്‍ എന്നിവരും യഥാക്രമം 54 ഉം 65 ഉം സ്ഥാനത്തായി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.