കോവിഡ് 19: ഇന്ത്യ വ്യോമഗതാഗതം നിർത്തലാക്കുന്നു; വിലക്ക് ഒരാഴ്ചക്കാലം

ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാന്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി രാജ്യത്ത് വ്യോമഗതാഗതം നിര്‍ത്തലാക്കും. ഈ മാസം 22 മുതല്‍ 29 വരെ ഇന്ത്യയിലേക്കുളള എല്ലാ അന്താരാഷ്ട്ര വിമാനസര്‍വീസുകളും വിലക്കാനാണ് നീക്കം. ഗള്‍ഫ് രാജ്യങ്ങൾ ഉൾപ്പെടെ ഇത്തരം വിലക്കുകള്‍ നേരത്തെ നടപ്പാക്കിയിട്ടുണ്ട്.

അതുപോലെ തന്നെ കേന്ദ്ര-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കാനും നീക്കമുണ്ട്. ജോലിക്കാരുടെ തിരക്ക് കുറയ്ക്കാനായി കേന്ദ്രസർക്കാർ വകുപ്പിലെ ഗ്രൂപ്പ് ബി,സി വിഭാഗത്തിൽപ്പെടുന്ന ജീവനക്കാർ ഒന്നിടവിട്ടുള്ള ആഴ്ചകളിൽ ജോലിക്കെത്തുന്ന തരത്തിൽ ജോലി സമയം ക്രമീകരിക്കാനാണ് നിർദേശം.

പത്ത് വയസിൽ താഴെയുള്ള കുട്ടികളും അറുപത് വയസിന് മുകളിൽ പ്രായമുള്ളവരും വീടിന് പുറത്തിറങ്ങാതിരിക്കണമെന്നും നിർദേശമുണ്ട്. രാജ്യത്ത് ഇന്ന് ഒരു കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബിലാണിത്. ഇതോടെ ഇവിടെ കൊറൊണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4 ആയി