അറിയാതെ പോകരുത്, തിരുവനന്തപുരം തമ്പാനൂർ റോഡിൽ സെക്കന്റ് ഹാൻഡ് പുസ്തകങ്ങൾക്കായി ഒരിടമുണ്ട്

പുസ്തകപ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്തമാനം. സെക്കന്റ് ഹാൻഡ് പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം പരിചയപ്പെടുത്തുകയാണ് കൃഷ്ണ കല തന്റെ ഫേസ്ബുക് കുറിപ്പിലൂടെ. തിരുവനന്തപുരത്തെ തമ്പാനൂർ റോഡിലാണ് യൂസ്ഡ് ബുക്സ്‌നായുള്ള നീണ്ട കൂമ്പാരം വായനക്കാരെയും കാത്തിരിക്കുന്നത്.

തിരുവനന്തപുരം പബ്ലിക്‌ ലൈബ്രറി യുടെ ഇടത് വശത്തെ തമ്പാനൂർ പോകുന്ന റോഡിൽ ധാരാളം യൂസ്ഡ് ബുക്ക്സ് വച്ചു വിൽക്കുന്ന കച്ചവടക്കാർ ഉണ്ട്…ഏകദേശം ആ റോഡ് അവസാനിക്കുന്നത് വരെ നിരനിരയായി പുസ്തകങ്ങളുടെ വലിയ കൂമ്പാരവുമായി ഇവരുണ്ടാകും!
കൂടുതലും അക്കാദമിക് പുസ്തകങ്ങൾ ആണെങ്കിലും പുതുതായി ഇറങ്ങുന്ന, Da Vinci Code, Sapiens,Why Iam a Hindu തുടങ്ങി ഏകദേശം famous ബുക്കുകൾ( pirated copy) ഇവിടെ കിട്ടാറുണ്ട്
Pirated copy വാങ്ങാതെ ഇരിക്കുന്നതാവും നല്ലത്.
പണ്ട് സ്കൂൾ ക്ലാസ്സിൽ പഠിക്കുമ്പോൾ ചുമ്മാ ഇംഗ്ലീഷ് ബുക്ക് വേടിച്ചു ആളാകാൻ ഹാരി പോട്ടർ ന്റെ ഒരു pirated ബുക്ക് വാങ്ങിയിരുന്നു.
ഇംഗ്ലീഷിൽ കാര്യ വിവരം കൂടുതൽ ആയത് കൊണ്ട് അന്ന് ബുക്കിന്റെ ABCD മനസ്സിലായില്ല😅😅😅😅
അതങ്ങനെ ഒരു മൂലയ്ക്ക് കിടന്നു കിടന്നു
ഈ അടുത്തിടയ്ക്ക് ആണ് വീണ്ടും തപ്പി തടഞ്ഞു വായിക്കാൻ എടുക്കുന്നത്.
Pirated copy ആയത് കൊണ്ട് ആവണം കുറെ ഏറെ ഭാഗങ്ങൾ മാഞ്ഞു പോയിരിക്കുന്നു.
അത് കൊണ്ട് കഴിവതും പുതിയ പുസ്തകങ്ങൾ എന്ന നിലയ്ക്ക് വച്ചേയ്ക്കുന്നവ വാങ്ങാതിരിക്കുക.
നമുക്കാവശ്യം പഴയതും ഉപയോഗിച്ചതുമായ പുസ്തകങ്ങൾ ആണ്.
പഴകും തോറും വീഞ്ഞിന്‌ വീര്യം കൂടും എന്നത് പോലെ, പഴയ പുസ്തകങ്ങൾക്ക് അതിന്റെതായ ഒരു സൗന്ദര്യവും സൗരഭ്യവും ഒക്കെയുണ്ട്…
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തു നിന്നും അഞ്ചു മലയാളം ബുക്ക് വാങ്ങിയിരുന്നു.
I.മാധവിക്കുട്ടിയുടെ നീർമാതളം പൂത്ത കാലം( 90 കളിലെ പുസ്തകം)
2.ആളില്ലാ കസേരകൾ(കവിത സമാഹാരം)- ചെമ്മനം
3.നിസ്സഹായന്റെ നിലവിളി- നാരായൻ
4.പ്രതിഭാങ്കുരം- പി.കുഞ്ഞിരാമൻ നായർ
5.യാത്രപഥങ്ങളിൽ- സി.വി.ബാലകൃഷ്ണൻ
ഇത്രയും കൂടെ I50 രൂപയ്ക്ക് കിട്ടിയാൽ സന്തോഷിക്കാത്ത വായനക്കാരൻ/കാരി ഉണ്ടാകുമോ?

എല്ലാം പഴയ പുസ്തകങ്ങൾ ആണ്.
അതിന്റെതായ പോരായമകൾ ഉണ്ട്, എങ്കിലും, പഴയ പുസ്തകങ്ങളെ അതും കുറഞ്ഞ വിലയ്ക്ക് കിട്ടുന്നവയെ ഒത്തിരി ഇഷ്ടപ്പെടുന്നവർക്ക് ഇതില്പരം സന്തോഷം വേറെയുണ്ടോ?

ഒത്തിരി ചവറു പുസ്തകങ്ങള് ഉണ്ട്.
അവയിൽ നിന്നും ക്ഷമയോടെ സമയമെടുത്തു അന്വേഷിക്കാം എങ്കിൽ നല്ല നല്ല ബുക്കുകൾ നമുക്ക് സ്വന്തമാക്കാം കുറഞ്ഞ വിലയിൽ.
ഏറ്റവും ആവശ്യം ക്ഷമ തന്നെയാണ്.I000 ബുക്കിൽ നിന്നും നമുക്ക് വേണ്ട ഒരു ബുക്ക് കണ്ടു പിടിക്കാൻ വേണ്ടത്ര ക്ഷമ വേണം ഇവിടെയും.
ബാക്കിയെല്ലാം ഭാഗ്യം പോലെ.

ഇനി അഥവാ കാര്യമായി നല്ല ബുക്ക് ഒന്നും കിട്ടിയില്ല വെറും കയ്യോടെ ഇറങ്ങി വരാനും കഴിയില്ല എന്നാണെകിൽ I0 രൂപയ്ക്ക് ബാലരമയോ ഡൈജസ്റ്റോ എടുത്തിട്ട് നൈസ് ആയിട്ട് ഇങ് ഇറങ്ങി വന്നാൽ മതി.
(I0 രൂപയ്ക്ക് 2 ബാലരമ അല്ലെങ്കിൽ 3 ഡൈജസ്റ്റ് കിട്ടും📚)
നിങ്ങൾക്ക് ലക്ക് ഉണ്ടേൽ പണ്ടത്തെ, നമ്മുടെയൊക്കെ കുഞ്ഞിലെ ഉള്ള ബാലരമ തന്നെ കിട്ടും.
നമ്മുടെ കപീഷും മായാജാല കഥകളും, പിന്നെ പപ്പൂസ് ഒക്കെയുള്ള പഴയ കിടിലം ബാലരമ