സോഷ്യൽ മീഡിയയിൽ തരംഗമായി ഷെയ്ഖ് ഹംദാൻ രാജകുമാരൻ്റെയും എതിരാളിയുടെയും വീഡിയോ

ദുബായ്: ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഇത്ര പെട്ടെന്ന് ഒന്ന് വൈറൽ ആകാൻ മാത്രം എന്താണ് ഈ വീഡിയോയിലെ പ്രത്യേകത എന്നല്ലേ? അത് കണ്ടുതന്നെ അറിയണം. ഒരുനിമിഷത്തേയ്ക്ക് ആരുടേയും നെഞ്ചിടിപ്പാന്നു നിന്നു പോകും കാരണം എതിരാളി ആള് ചില്ലറക്കാരനല്ല.
ദൃശ്യങ്ങളിൽ പരിവാരസമേതം സൈക്ലിംഗ് നടത്തുന്ന ശൈഖ് ഹംദാനെ ആദ്യം കാണാം. എന്നാൽ പെട്ടന്ന് അദ്ദേഹത്തിന് ഒരു വെല്ലുവിളി എന്നോണം മറ്റൊരാൾ സഹായിയും ഒത്ത് ഇടയ്ക്ക് കയറി ഓട്ടം ആരംഭിച്ചു. വെറും ഓട്ടം അല്ല നല്ല ഒന്നൊന്നര ഓട്ടം തന്നെ….
അത് മറ്റാരുമല്ല പക്ഷികൾക്കിടയിലെ ഓട്ട രാജാവ് സാക്ഷാൽ ഒട്ടകപ്പക്ഷി തന്നെ. ഉസൈൻ ബോൾട്ടിന് പോലും അസൂയ തോന്നുന്ന രീതിയിൽ ആശാൻ ഓടിക്കയറി. ഇടയ്ക്ക് താനാണ് വിജയ് എന്ന ഭാവത്തിൽ റോഡിനു കുറുകെ സൈക്കിൾ സംഘത്തിന് മുൻപിൽ മുൻപ് നിൽക്കാനും ഒരു മടിയുമില്ലായിരുന്നു. ശൈഖ് ഹംദാൻ തന്നെയാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള ഈ ഓട്ടമത്സ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.