ലോകമെങ്ങും വൈദ്യസഹായം: പുതിയ പദ്ധതിയുമായി കുവൈറ്റ് റെഡ് ക്രസന്റ്

Red crescent

കുവൈറ്റ്: ലോകമെമ്പാടും വൈദ്യസഹായം എത്തിക്കാനുള്ള പദ്ധതിയുമായി കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി. ലബനൻ, ജോർദാൻ തുർക്കി എന്നിവിടങ്ങളിലെ സിറിയൻ അഭയാർഥി ക്യാം‌പുകൾക്കു പുറമേ ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, ഗാസ, യെമൻ, ഇറാഖ്, ശ്രീലങ്ക എന്നിവിടങ്ങളിലൊക്കെ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ആവശ്യക്കാർക്കു വൈദ്യസഹായം എത്തിക്കുന്നുണ്ട്. ഇത് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പുതിയ പദ്ധതി.

മാനുഷിക സേവനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്നാണ് സൊസൈറ്റി പ്രസിഡന്റ് ഡോ.ഹിലാൽ അൽ സായർ അറിയിച്ചിരിക്കുന്നത്.

ദാരിദ്ര്യം, യുദ്ധം, പ്രകൃതിദുരന്തം തുടങ്ങിയ കാരണങ്ങളാൽ പ്രയാസപ്പെടുന്ന ജനതയ്ക്ക് അവർ ലോകത്തിന്റെ ഏത് ഭാഗത്തായിരുന്നാലും സഹായം എത്തിക്കാൻ സൊസൈറ്റി തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.