ഹാനികരമായ മരുന്നുകളുടെ ഓൺലൈൻ വിൽപ്പന സജീവം; കര്‍ശന നടപടിക്കൊരുങ്ങി കുവൈറ്റ്

പ്രതീകാത്മ ചിത്രം

കുവൈറ്റ്: ആരോഗ്യത്തിന് ഹാനികരമായ മരുന്നുകളുടെ ഓൺലൈൻ വിൽപന സജീവമായതോടെ കര്‍ശന നടപടിക്കൊരുങ്ങി കുവൈറ്റ്. ശരീര പുഷ്ടിക്കുള്ള മരുന്നുകൾ, ഫുഡ് സപ്ലിമെന്റുകൾ എന്നിവയാണ് ഇത്തരത്തിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വിറ്റഴിക്കുന്നത്.സമൂഹ മാധ്യമങ്ങളിലടക്കം ഇവയുടെ പരസ്യങ്ങളും സജീവമായതോടെയാണ് കർശന നടപടിക്ക് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നത്.

ആരോഗ്യത്തിന് അത്യന്തം ഹാനികരമായ വസ്തുക്കളാണ് ആയുര്‍വേദ മരുന്നുകൾ, ഔഷധച്ചെടികൾ തുടങ്ങിയ പേരിൽ ഓൺലൈൻ വഴി വിൽക്കപ്പെടുന്നവയിൽ പലതും. സ്വദേശികളും വിദേശികളുമടക്കം ഇത്തരം മരുന്നുകളുടെ ഉപഭോക്താക്കളാണ്. ഈ സാഹചര്യത്തിൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത മ​രു​ന്നു​ക​ൾ വി​റ്റാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാണ്​ മ​ന്ത്രാ​ല​യ​ത്തി​ലെ മ​രു​ന്ന്, ഭ​ക്ഷ​ണ നി​യ​ന്ത്ര​ണ വി​ഭാ​ഗം അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ല്ല അ​ൽ ബ​ദ​ർ അറിയിച്ചിരിക്കുന്നത്.

ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക്​ ര​ണ്ടു​വ​ർ​ഷം വ​രെ ത​ട​വും 3000 ദിനാ​ർ വ​രെ പി​ഴ​യു​മാ​ണ്​ കു​വൈ​ത്തി​ലെ നി​യ​മ​പ്ര​കാ​രം ശി​ക്ഷ. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇത്തരം മരുന്നു വിൽപനകൾക്ക് മേൽ ശ​ക്​​ത​മാ​യ നി​രീ​ക്ഷ​ണ​വും നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ഡോ. ​അ​ബ്​​ദു​ല്ല അ​ൽ ബ​ദ​ർ വ്യക്തമാക്കി.