വസ്ത്ര ഗോഡൗണിന് തീപിടിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു

വസ്ത്ര ഗോഡൗണിന് തീപിടിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. പുനെയിലെ  ഉരുളി ദേവാച്ചി ഗ്രാമത്തിലെ വസ്ത്ര ഗോഡൗണിനാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചയോടെയാണ് തീ പിടിത്തമുണ്ടായത്.  തീപിടിത്തത്തിന്റെ കാരണം ഇത് വരെ വ്യക്തമായിട്ടില്ല. തീപിടിക്കുന്ന സമയത്ത് തൊഴിലാളികൾ ഉള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. പുലർച്ചെ അഞ്ചു മണിയോടെയാണ് തീ പിടിത്തമുണ്ടായത്. അഗ്നിസുരക്ഷാ സേനയുടെ നാലു വാഹനങ്ങൾ സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.