കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ യൂണിറ്റിന്റെ കുടുംബ സംഗമവും വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു

കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ യൂണിറ്റിന്റെ കുടുംബ സംഗമവും വാർഷിക പൊതുയോഗവും  വെള്ളിയാഴ്ച വൈകിട്ട് 7:00മണിക്ക് അബ്ബാസിയ പോപ്പിൻസ് ആസിറ്റോറിയത്തിൽ വച്ച് നടന്നു. യോഗത്തിന് യൂണിറ്റ് കൺവീനർ  ഷാജി ശാമുവൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജോയിൻ കൺവീനർ ശ്രീ സജിമോൻ തോമസ് സ്വാഗതം ആശംസിച്ചു.കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡന്റ് അലക്സ് മാത്യു ഉദ്ഘാടനം നിർവഹിച്ചു. സമാജം ജനറൽ സെക്രട്ടറി  ബിനിൽ T D സംഘടനയുടെ പ്രവർത്തനത്തെ കുറിച്ച് വിശകലനം ചെയ്ത് സംസാരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഒഴിവിലേക്ക് അൽഅമീൻ,  ഷമ്നാ അൽ അമീൻ, ജിതേഷ് രാജൻ,  സ്റ്റാൻലി,  അനിബാബു,  ജയകുമാർ എന്നിവരെ തെരഞ്ഞെടുത്തു.തുടർന്ന് സംഘടനയുടെ ട്രഷറർ  തമ്പി ലൂക്കോസ് സംസാരിച്ചു ആശംസകൾ അർപ്പിച്ചു . ചടങ്ങിൽ പിന്നീട് വനിതാ വേദി ചെയർപേഴ്സൺ  രഞ്ജന ബിനിൽ സംഘടനയെക്കുറിച്ചും വനിതാവേദിയുടെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു.

കൊല്ലം ജില്ലാ പ്രവാസമാജം വൈസ് പ്രസിഡണ്ട് അനിൽകുമാർ, സംഘടനാ സെക്രട്ടറി ലിവിൻ വർഗീസ്, സ്പോട്സ് സെക്രട്ടറി  റജിമത്തായി, അബ്ബാസിയ യൂണിറ്റ് കൺവീനർ  ഷാജി സാമുവൽ, മംഗഫ് യൂണിറ്റ് കൺവീനർ നൈസാം റാവുത്തർ, സാൽമിയ യൂണിറ്റ് കൺവീനർ  അജയ് നായർ, വനിതാ വേദി ട്രഷറർ  ഗിരിജ, ഫെസ്റ്റ് ജന.കൺവിനർ  ശശികർത്താ, ഡോ. സുബു തോമസ് എന്നിവർ യൂണിറ്റിന് ആശംസകൾ അർപ്പിച്ചു. തുടർന്ന്  രാജുവർഗ്ഗീസ് യോഗത്തിന് നന്ദി പ്രകാശനം നടത്തി. സ്നേഹ ഭോജന ത്തോട് കൂടി യോഗം 9:00മണിക്ക് പര്യവസാനിച്ചു.