കുവൈത്ത് സിറ്റി: കുവൈത്തിലെ താമസ വിസ നിയമലംഘകർക്ക് തിരികെ പോകുന്നതിനായി ഇന്ത്യൻ എംബസി പ്രത്യേക ഹെൽപ്പ് ഡസ്ക് ആരംഭിക്കുന്നു. ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച ഭാഗിക പൊതുമാപ്പിൻ്റെ ഭാഗമായാണ് ഇത് .പാസ്പോർട്ട് കൈവശം ഇല്ലാത്തവർക്ക് എമർജൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. അതേസമയം എമർജൻസി സർട്ടിഫിക്കറ്റ് നേരത്തെ ലഭിച്ചവർക്ക് അത് ഉപയോഗിക്കാം. കാലാവധി കഴിഞ്ഞ ഔട്ട്പാസ് കൈവശമുള്ളവർക്ക് നേരിട്ടെത്തി പുതുക്കാവുന്നതാണ്. താമസ രേഖകൾ നിയമ വിധേയമാക്കാൻ ആഗ്രഹിക്കുന്ന പാസ്പോർട്ട് കൈവശം ഇല്ലാത്തവർക്കും നേരിട്ട് എത്തിയാൽ ഇവ ശരിയാക്കി നൽകുന്നതായിരിക്കും.
താമസ വിസ കാലാവധി കഴിഞ്ഞിട്ടും നിയമം ലംഘിച്ച് കുവൈത്തിൽ തുടരുന്നവർ വരുന്ന ഡിസംബർ 31 ന് മുൻപായി പിഴ അടച്ച് കാലാവധി പുതുക്കണ എന്നാണ് കുവൈത്ത് സർക്കാർ അറിയിച്ചിട്ടുള്ളത്.
സർക്കുലർ അനുസരിച്ച് 2020 ജനുവരി 1-നോ അതിനുമുമ്പോ റെസിഡൻസി ലംഘനമുള്ള ആർക്കും പിഴ അടയ്ക്കാനും നിയമപരമായ അവസ്ഥയിൽ ഭേദഗതി വരുത്താനും കഴിയും.
രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ പുറപ്പെടൽ അറിയിപ്പ് ലഭിക്കുന്നതിന് നിയമപരമായ പിഴ അടയ്ക്കണം, കൂടാതെ അവർക്ക് പിന്നീട് രാജ്യത്തേക്ക് മടങ്ങാനുള്ള അവസരംവും ലഭിക്കും. ഡിസംബർ വ് 1 മുതൽ 31 വരെയുള്ള കാലയളവിനുള്ളിൽ നിയമപരമായ അവസ്ഥയിൽ ഭേദഗതി വരുത്താത്ത നിയമലംഘകരെയാണ് നാടുകടത്തുക. കൂടാതെ ഇവർക്ക് പിന്നീട് മടങ്ങിവരാനും കഴിയില്ല, താത്ക്കാലിക, സന്ദർശക വിസയിൽ ഉള്ളവർ റസിഡൻസി ദേദഗതി വരുത്താത്ത പക്ഷം വരുന്ന നവംബർ 30 നകം രാജ്യം വിടണം