വ്യാജ ഉത്പന്നങ്ങൾ വിറ്റ കടകൾ അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ ഉത്പന്നങ്ങളുടെ വിൽപ്പന നടത്തിയ 27 കടകൾ അടച്ചുപൂട്ടി. കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. അടച്ചുപൂട്ടിയ സ്ഥാപനങ്ങളിൽ കുവൈത്തിനെ യും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനം നടന്നതായി പരിശോധനകളിൽ കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ പിടിച്ചെടുത്ത വ്യാജ ഉത്പന്നങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും നിയമലംഘകർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുന്നതിനായി നിർദേശം നൽകിയതായും മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.