ശ്രീ ശുഭാനന്ദ തപോശതാബ്തി ആഘോഷിച്ചു .

അബുഹലീഫ: അത്മബോധോദയ സംഘ സ്ഥാപകനും ഗുരു പരമ്പരകളിൽ പ്രമുഖ സ്ഥാനിയനും ആയ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവ തിരുവടികളുടെ ദിവ്യ തപസ്സിന്റെ നൂറാം വാർഷികം  തപോശതാബ്തി കുവൈറ്റിൽ സമുചിതമായി  ആഘോഷിച്ചു .

ആദർശ പ്രവർത്തനങ്ങൾക്കു കുവൈറ്റിൽ തുടക്കം കുറിച്ച  ശ്രീ അനിത്ത്  കുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ സേവാദർശൻ കുവൈറ്റ് ജനറൽ സെക്രട്ടറി ശ്രീ പ്രവീൺ വാസുദേവൻ  ഉദ്‌ഘാടന കർമ്മം  നിർവഹിച്ചു. ഗുരുവും ദൈവവും  എന്ന വിഷയത്തിൽ  സാരഥി കുവൈറ്റ് വൈസ് പ്രസിഡണ്ട് ശ്രീ വിനോദ് കുമാർ വാരണപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി . സാമൂഹികപ്രവർത്തകൻ ശ്രീ  മനോജ് മാവേലിക്കര, മാവേലിക്കര അസോസിയേഷൻ രക്ഷാധികാരി ശ്രീ ബിനോയ് ചന്ദ്രൻ , ശ്രീ ചുനക്കര രാജപ്പൻ ,ശ്രീ സജി കുമാർ എന്നിവർ ആശംസകൾ നേർന്നു .

അബുഹലീഫ നക്ഷത്ര ഓഡിറ്റോറിയത്തിൽ നടന്ന പ്രാർത്ഥനയിലും  സമ്മേളനത്തിലും കുവൈറ്റിലെ എല്ലാ ശുഭാനന്ദ  ഭക്തരും, സമൂഹത്തിലെ നാനാതുറയിലുള്ളവരും പങ്കെടുത്തു . ഇതിനോടൊപ്പം  ശുഭാനന്ദ  ഗുരുദേവൻ  ദിവ്യ ജനനവും തപസും,ആദർശ പ്രവർത്തനവും  മഹാസമാധിവരെയുള്ള ദൃശ്യാവിഷ്കാരവും, കുട്ടികളുടെ ആനന്ദ നടനവും സദസ് കൈയടക്കി.ശ്രീമതി ശരണ്യ പ്രശാന്തിന്റെ ഈശ്വരപ്രാത്ഥനയോടെ ആരംഭിച്ച യോഗത്തിൽ, ശ്രീ പ്രശാന്ത് അർജുനൻ സ്വാഗതവും,ശ്രീ പ്രദീഷ് സോമരാജൻ നന്ദിയും രേഖപ്പെടുത്തി.

സമൂഹ സദ്യയോടെ  തപോശതാബ്തി  ആഘോഷം പരിസമാപ്തി ആയി.