സ​ലാം എ​യ​റിന് പുതിയ സി.ഇ.ഓ

മസ്കത്ത് : ഒ​മാ​ന്‍റെ ​ വി​മാ​ന​ക​മ്പ​നി​യാ​യ സ​ലാം എ​യ​റി​ന്‍റെ പു​തി​യ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി അഡ്രിയാൻ ഹാമിൽട്ടൺ മാൻസ് നിയമിതനായി. എയർലൈൻ മാനേജ്മെൻ്റ് മേഖലയിൽ സി.ഇ.ഓ സ്ഥാനത്ത് എട്ട് വർഷത്തോളം പ്രവൃത്തിപരിചയവും ഏവിയേഷൻ എക്സിക്യൂട്ടിവ് മാനേജ്മെൻ്റിൽ 28 വർഷത്തെ അനുഭവസമ്പത്തുമുണ്ട്.ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ എ​യ​ർ​വേ​യ്‌​സ്, ​ഫ്ലൈ ​ആ​റി​സ്‌​താ​ൻ, വി​ർ​ജി​ൻ ആസ്‌​ട്രേ​ലി​യ​ എന്നിവയിലും ഇ​ദ്ദേ​ഹം സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.