കുവൈറ്റ് സിറ്റി : രാജ്യത്തുടനീളം ഉള്ള സിനിമ തിയേറ്ററുകളിൽ കുവൈറ്റ് ഫയർഫോഴ്സ് പ്രിവൻഷൻ സെക്ടർ പരിശോധന നടത്തി. സുരക്ഷയും തീപിടുത്ത പ്രതിരോധ ആവശ്യകതകളും ഉറപ്പാക്കുന്നതിനായാണ് പരിശോധന ക്യാമ്പയിൻ നടത്തിയത്. അപകടനിരക്ക് കുറയ്ക്കുക, തീപിടുത്തത്തിന്റെ അപകടങ്ങളിൽ നിന്ന് ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുള്ള പ്രതിരോധ നടപടികൾ നടപ്പിലാക്കുക, സമൂഹ സുരക്ഷ കൈവരിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പ്രതിരോധ മേഖല നടത്തുന്ന പ്രചാരണങ്ങളുടെ ഭാഗമാണ് ഈ നടപടികൾ.





























