ഐഎംഎ കുവൈറ്റ് ഓൺലൈൻ വീക്കെൻഡ് ഇസ്ലാമിക് സ്കൂളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

0
34

കുവൈറ്റ്‌ സിറ്റി : 2025 -26 അധ്യയന വർഷത്തേക്കുള്ള ഓൺലൈൻ വീക്കെൻഡ് ഇസ്ലാമിക് സ്കൂളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഐ എം എ കുവൈത്തിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുക. ഏപ്രിൽ 12ന് തുടങ്ങുന്ന ക്ലാസുകളിലേക്ക് അഞ്ചു മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് ചേരാവുന്നതാണ്. എല്ലാ ശനിയാഴ്ചയും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ സൂം പ്ലാറ്റ്ഫോമിൽ ആണ് ക്ലാസുകൾ നടക്കുക. 15 കുവൈറ്റ് ദിനാർ ആണ് ഫീസ്. അഡ്മിഷൻ എടുക്കാൻ താല്പര്യമുള്ളവർ ഐഎംഎ കുവൈത്തിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്നും രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.