കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ റമളാൻ പ്രഭാഷണം സംഘടിപ്പിച്ചു

0
29

കുവൈറ്റ്‌ സിറ്റി : കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി നടത്തുന്ന റമളാൻ ക്യാമ്പയിന്റെ ഭാഗമായി റമളാൻ പ്രഭാഷണം സംഘടിപ്പിച്ചു.അബ്ബാസിയ കെ ഐ സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ ഐ സി ചെയർമാൻ ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു.’റമളാൻ;സഹനം, സമർപ്പണം” എന്ന വിഷയത്തിൽ മുഹമ്മദ് അമീൻ മുസ്‌ലിയാർ ചേകന്നൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.മതത്തിന്റെ ആത്മ സത്ത ഉൾകൊണ്ട് സൽകര്‍മ്മങ്ങളിലൂടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിശുദ്ധ റമളാനിനെ വിനിയോഗിക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.മുസ്തഫ ദാരിമി പ്രാർത്ഥന നിർവ്വഹിച്ചു.കേന്ദ്ര നേതാക്കളായ ഉസ്മാൻ ദാരിമി അടിവാരം,ഇസ്മായിൽ ഹുദവി,മുഹമ്മദലി പുതുപ്പറമ്പ്,അബ്ദുൽ നാസർ കോഡൂർ,അബ്ദുൽ സലാം പെരുവള്ളൂർ,ശിഹാബ് മാസ്റ്റർ,അബ്ദുൽ മുനീർ പെരുമുഖം,അബ്ദുൽ റസാഖ്,ഇസ്മായിൽ വള്ളിയോത്ത് സംബന്ധിച്ചു.ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി നെല്ലായ സ്വാഗതവും ഹസ്സൻ തഖ്‌വ നന്ദിയും പറഞ്ഞു.