കുവൈത്ത് തീപിടിത്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും

0
135

കുവൈത്ത് സിറ്റി : കുവൈത്തിലെ മംഗഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം അനുവദിക്കും. സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതവും ധന സഹായം നൽകും. പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ നൽകാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ എന്നിവയുടെ ഏകോപനത്തിനായി ആരോഗ്യമന്ത്രി വീണ ജോർജ് കുവൈത്തിലേക്ക് യാത്ര തിരിക്കും.