സുരേഷ്‌ ഗോപിയുടെ സഹോദരന്‍ ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റില്‍

നടനും എം.പിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപി ഭൂമി തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. കോയമ്പത്തൂരില്‍ നിന്ന് ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് റിമാന്‍ഡ് ചെയ്തു.

സുനില്‍ കോയമ്പത്തൂരിലെ നവക്കരയില്‍ വാങ്ങിയ 4.52 ഏക്കര്‍ ഭൂമിയുടെ ആധാരം കോടതി റദ്ദാക്കിയിരുന്നു. ഇത് മറച്ചുവെച്ച് സ്ഥലം കോയമ്പത്തൂര്‍ സ്വദേശിയായ ഗിരിധരന്‍ എന്ന വ്യക്തിക്ക് വില്‍ക്കാന്‍ ശ്രമിച്ചു. ഇയാളില്‍ നിന്ന് 97 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങുകയും ചെയ്തു. രജിസ്‌ട്രേഷന്‍ സമയത്താണ് താന്‍ വഞ്ചിക്കപ്പെട്ട കാര്യം ഗിരിധരന്‍ അറിഞ്ഞത്. തുടര്‍ന്ന് അഡ്വാന്‍സ് തിരികെ ആവശ്യപ്പെട്ടെങ്കിലും സുനില്‍ നല്‍കാന്‍ വിസമ്മതിച്ചു