കുവൈത്ത്: കുവൈറ്റിൽ കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്തുടനീളം അസ്ഥിരമായ കാലാവസ്ഥ ആയിരിക്കും. പ്രത്യേകിച്ച് തുറസ്സായ പ്രദേശങ്ങളിലും കടലിലും ഇടിമിന്നൽ, പൊടിക്കാറ്റ്, തിരശ്ചീന ദൃശ്യപരത ഗണ്യമായി കുറയൽ എന്നിവയ്‌ക്കൊപ്പം ചിതറിയ മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റോഡിൽ ദൃശ്യഭരിത കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ അപ്ഡേറ്റുകൾ അറിയുന്നതിനായി ഔദ്യോഗിക വാർത്താചാനലുകൾ പിന്തുടരണം എന്നും കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.