കുവൈറ്റിൽ മലയാളി യുവാവ് പനി ബാധിച്ച് മരിച്ചു: കോവിഡ് 19 പരിശോധന നടത്തും

0
10

കുവൈറ്റ്: പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര മായം അമ്പൂരി വെട്ടുകല്ലേല്‍ സ്വദേശി ജോജോ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. മെഹബൂലയിലെ അദാൻ ആശുപത്രിയിലായിരുന്നു മരണം.

മൂന്ന് ദിവസം മുമ്പ് പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും ശ്വാസ തടസം അടക്കമുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. സുഹൃത്തുക്കൾ ആംബുലൻസ് സേവനം തേടിയിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് മെഹബൂലയിലെ ഒരു ക്ലിനിക്കിൽ ചികിത്സ തേടി. ഇവിടെ നിന്നാണ് അദാൻ ആശുപത്രിയിലേക്ക് മാറ്റിയത്. ലോക്ക് ഡൗൺ നിലവിലുള്ളതിനാൽ സുഹൃത്തുക്കൾക്ക് ഒപ്പം പോകാൻ കഴിഞ്ഞിരുന്നില്ല.

പിന്നീട് മരണവാർത്തയാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. മൃതദേഹം കൊറോണ പരിശോധനക്ക് വിധേയമാക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു