കുവൈത്തിലേക്ക് വരുന്നവരിൽ 5 വിഭാഗങ്ങളെ ഹോട്ടൽ ക്വാറിൻ്റെയിനിൽ നിന്ന് ഒഴിവാക്കി


കുവൈത്ത് സിറ്റി: വിദേശത്തുനിന്ന് കുവൈത്തിലേക്ക് വരുന്ന യാത്രക്കാരിൽ 5 വിഭാഗങ്ങളെ നിർബന്ധിത ഹോട്ടൽ ക്വാറിൻ്റെയിനിൽ നിന്ന് ഒഴിവാക്കി. ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസി‌എ) സർക്കുലർ പുറത്തിറക്കി.

സർക്കുലർ പ്രകാരം ഇളവ് നൽകിയിരിക്കുന്ന വിഭാഗങ്ങൾ ഇവയാണ്,

1- എല്ലാ രാജ്യങ്ങളിൽനിന്നുള്ള നായതന്ത്ര പ്രതിനിധികൾ അവരുടെ ഭാര്യ ഭർത്താവ് കുട്ടികൾ,
ഒപ്പം അവരുടെ കൂടെയുള്ള വീട്ടുജോലിക്കാർക്കും ഇളവുണ്ട്. ഇവർ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കണം

2 – വിദേശത്ത് വൈദ്യചികിത്സയ്ക്കായി പോയ കുവൈത്ത് സ്വദേശികളായ രോഗികൾക്ക് അവരുടെ സഹായിക്കും വൈദ്യചികിത്സ പൂർത്തിയാക്കി മടങ്ങിവരുമ്പോൾ ഹോട്ടൽ ക്വാറൻ്റൈൻ വേണ്ട.കുവൈത്ത് ആരോഗ്യ ഓഫീസിൽ നിന്ന് നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം.

3- യൂണിവേഴ്സിറ്റി പരീക്ഷ പൂർത്തിയാക്കി മടങ്ങി വരുന്ന വിദേശ സർവകലാശാലകളിൽ പഠിക്കുന്ന എല്ലാ കുവൈത്ത് വിദ്യാർത്ഥികൾക്കും ഇളവ് ലഭിക്കും (വിദ്യാർത്ഥി വിദേശ സർവകലാശാലകളിലൊന്നിൽ ചേർന്നിട്ടുണ്ടെന്ന് തെളിയിക്കാൻ കുവൈറ്റ് കൾച്ചറൽ ഓഫീസിൽ നിന്ന് നൽകിയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം, അതോടൊപ്പം പരീക്ഷാ തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും).

4- തനിച്ച് യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്ത യാത്രക്കാരെ ഹോട്ടൽ ക്വാറൻ്റൈനിൽ നിന്ന് ഒഴിവാക്കി

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ വിഭാഗങ്ങളും 14 ദിവസത്തെ ഹോം ക്വാറൻ്റൈന് വിധേയരാകണം. ഇവർക്ക് സ്വന്തം ചെലവിൽ 2 പി‌സി‌ആർ‌ ടെസ്റ്റുകൾ‌ നടത്തും , കുവൈത്തിൽ എത്തുമ്പോൾ ആദ്യത്തെ പി‌സി‌ആർ പരിശോധനയും എത്തിച്ചേരുന്ന തീയതി മുതൽ ആറാം ദിവസം രണ്ടാമത്തെ പി‌സി‌ആർ പരിശോധനയും നടത്തും.