കെ ഇ എ ഫഹാഹീൽ ഏരിയ ജനറൽ ബോഡി മീറ്റിംഗ് നടന്നു

0
204

കുവൈറ്റ്‌ സിറ്റി : കാസറഗോഡ് എക്സ്‌പാട്രിയേറ്റ്സ് അസോസിയേഷൻ (KEA) ഫഹാഹീൽ ഏരിയ ജനറൽ ബോഡി 2025 ജനുവരി 16ന് സുഖ് സബ വേദാസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് അഷ്റഫ് കുച്ചാനം അധ്യക്ഷനായ ചടങ്ങ് KEA വൈസ് ചെയർമാൻ അഷ്റഫ് അയ്യൂർ ഉൽഘാടനം ചെയ്തു. അധ്യാപകൻ കാർട്ടൂണിസ്റ്റ്, എഴുത്തുകാരൻ, മോട്ടിവേഷൻ സ്പീക്കർ എന്നീ നിലകളിൽ പ്രശസ്തനും കാസറഗോഡ് ജില്ലക്കാരനുമായ അബ്ദുൽ മുജീബ് പട്ട്ള മുഖ്യാതിഥി ആയിരുന്നു. ചടങ്ങിന് ജനറൽ സെക്രട്ടറി മുരളി വാഴക്കോടൻ സ്വാഗതവും സുധാകരൻ പെരിയ നന്ദിയും പ്രകാശിപ്പിച്ചു. പുതിയ പ്രവർത്തന വർഷത്തെക്ക് മുരളി വാഴക്കോടൻ പ്രസിഡന്റ്) യൂസുഫ് ഓർച്ച, ബാബു സി പി വൈസ് പ്രസിഡണ്ടുമാർ) സുധാകരൻ ജനറൽ സെക്രട്ടറി), ചന്ദ്രൻ കവ്വായി, ജയരാജൻ സി (സെക്രട്ടറിമാർ) സുധീർ മടിക്കൈ (ട്രഷറർ) സുനിൽകുമാർ ആറിൽ (ഓർഗനൈസിങ് സെക്രട്ടറി ഭാരവാഹികളായി തിരഞ്ഞെടുത്തു.

അഷറഫ് അയ്യൂർ, മുഹമ്മദലി കടിഞ്ഞിമൂല, നളിനാക്ഷൻ ഒളവറ,സുബൈർ കെ സി സുരേന്ദ്രൻ മുങ്ങത്ത്, അഷറഫ് കുച്ചാനം എന്നിവരടങ്ങിയ അഡ്വൈസറിയെയും സലീം കെ ആർ എച്ച് സുരേന്ദ്രമോഹൻ സുനിൽ കുമാർ പി വി, കണ്ണൻ എം എ. പ്രശാന്ത് കെ ജി.സാജിദ് സുൽത്താൻ, രാധാകൃഷ്ണൻ കെ പി. ലെനീഷ് രാമചന്ദ്രൻ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു ചീഫ് പാട്രൻ സത്താർ കുന്നിൽ, കേന്ദ്ര ജനറൽ സെക്രട്ടറി ഹമീദ് മധൂർ ട്രഷറർ അസീസ് തളങ്കര, ഓർഗനൈസിങ് സെക്രട്ടറി ഫൈസൽ സി എച്ച്, വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി എച്ച്, ശ്രീനിവാസൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. റഫീഖ് ഒളവറ ശ്രീനിവാസൻ എന്നീ കേന്ദ്ര നിരീക്ഷകർ സമ്മേളനം നിയന്ത്രിച്ചു.