കുവൈത്ത് വിമാനത്താവളത്തിൻ്റെ പ്രവർത്തനമികവ് കൂട്ടാൻ പുതിയ എയർ കൺട്രോൾ ടവർ സ്ഥാപിക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ എയർ കൺട്രോൾ ടവർ സ്ഥാപിക്കുന്നതിനായി ഉടൻ കരാർ ഒപ്പിടും എന്ന് ഡിജിസിഎ അധികൃതർ അറിയിച്ചു. 9.2 ദശലക്ഷം ദിനാർ മൂല്യം വരുന്ന പദ്ധതിയാണിത്. ടവർ സ്ഥാപിക്കുന്നതോടെ വിമാനത്താവളത്തിലെ വ്യോമയാന ഗതാഗത സുരക്ഷയുടെ നിലവാരം ഉയരും. കൂടാതെ ഇത് വിമാനത്താവളത്തിൽ അടിസ്ഥാനസൗകര്യ വികസന പദ്ധതികളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും സഹായകമാകുമെന്നും അധികൃതർ പറഞ്ഞു. നിലവിലെ റൺവേ യിലേക്കുള്ള എയർ ട്രാഫിക് കൺട്രോളിൻ്റെ ദൃശ്യപരത വർദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാകും. നാല് പുതിയ സുപ്രധാന സംവിധാനങ്ങളോടുകൂടിയ ടവറാണ് സ്ഥാപിക്കാൻ പോകുന്നത്.