ജെഹറയിലെ ഒരു റെസ്റ്റോറന്റിന് മുന്നിൽ വെച്ച് അജ്ഞാതയായ യുവതി കുവൈത്തി സ്ത്രീയെ തുപ്പി അപമാനിച്ചു.

കാർ പാർക്ക് ചെയ്യുന്നതിലെ ആശയക്കുഴപ്പമാണ് അനിഷ്ടസംഭവങ്ങളിലേക്ക് വഴി തെളിച്ചത്. യുവതി സ്ഥലം വിട്ടെങ്കിലും കാർ നമ്പർ ഉപയോഗിച്ച് ആളെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് പോലീസ് അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി റസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.