കേരളത്തിലും കൊറോണ വൈറസിൽ ജനിതകമാറ്റം

0
10

തിരുവനന്തപുരം : കേരളത്തിലും കൊറോണ വൈറസിൽ ജനിതകമാറ്റം കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇത് വളരെ വേഗം പടർന്നു പിടിക്കുന്നുണ്ടെങ്കിലും മരണനിരക്കിൽ ഭയപ്പെട്ടത് പോലെയുള്ള വർധനവില്ലെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തിയ റിസർച്ചിലാണ് വൈറസുകളിലെ ജനിതകമാറ്റം കണ്ടത്തിയത് എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലേതിനു സമാനമായ വ്യാപന ശേഷി ഇല്ല എന്നും മന്ത്രി പറഞ്ഞു.
കൊറോണവൈറസുകളിലെ ജനിതക മാറ്റത്തിൽ ഭയപ്പാട് വേണ്ടെന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും വ്യക്തമാക്കി. ശരാശരി രണ്ടു വീതം വകഭേദങ്ങൾ ഓരോ മാസവും ഉണ്ടാകാറുണ്ടെന്ന് എയിംസ് ഡയറക്ടർ ഡോക്ടർ ഗുലാരിയ പറഞ്ഞു. രോഗലക്ഷണങ്ങളിലോ ചികിത്സയിലോ മാറ്റങ്ങളില്ല. കൊറോണ വ്യാപനനിരക്ക് കുറഞ്ഞാലും രാജ്യത്ത് അടുത്ത 6-8 ആഴ്ചകൾ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.