തിമിംഗല സ്രാവ് കുവൈത്ത് തീരം വിട്ടു

കുവൈത്ത് സിറ്റി: അൽ-ഖൈറാനിലെ സബാഹ് അൽ-അഹമ്മദ് സമുദ്രമേഖലയിൽ നിന്നും  തിമിംഗല സ്രാവ് ഉൾക്കടലിലേക്ക് തിരിച്ചുപോയതായി പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇപിഎ) അറിയിച്ചു. ഇ പി എ സാങ്കേതിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ.  അബ്ദുല്ല അൽ സൈദാൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഈ വിഷയം സന്ദർഭോചിതമായി കൈകാര്യം ചെയ്ത  സയന്റിഫിക് സെന്റർ, കോസ്റ്റ് ഗാർഡ് എന്നിവയെയും ബന്ധപ്പെട്ട അധികാരികളുടെ ശ്രമങ്ങളെയും സഹകരണത്തെയും അൽ-സൈദാൻ  പത്രക്കുറിപ്പിൽ പ്രശംസിച്ചു. ഇത്തരത്തിൽ സമുദ്ര ജീവികളുമായി ബന്ധപ്പെട്ട   വിവരങ്ങൾ അതോറിറ്റിയെ അറിയിക്കാൻ അദ്ദേഹം നാവികരോട് അഭ്യർത്ഥിച്ചു.