പൽപക് നിയമ ബോധവൽക്കരണ സെമിനാർ സങ്കടിപ്പിക്കുന്നു

 

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റും (പൽപക് ) ഇന്ത്യൻ ലോയേഴ്സ് ഫോറം കുവൈറ്റും സംയുക്തമായി പൽപക് അംഗങ്ങൾക്കായി ഓൺലൈൻ സംവിധാനത്തിൽ തൊഴിൽ നിയമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെ ആയിരിക്കും നടത്തുക. പ്രാദേശിക തൊഴിൽ നിയമ നടപടിക്രമങ്ങളും, ജോലിയുമായി ബന്ധപ്പെട്ട നിയമങ്ങളും, നിയന്ത്രണങ്ങളും കൂടാതെ  നഷ്ടപരിഹാരം, വിസ മാറ്റ യോഗ്യത, തൊഴിൽ തർക്കങ്ങൾ, അല്ലെങ്കിൽ റിലീസ് ലഭിക്കാത്ത സാഹചര്യത്തിൽ എടുക്കേണ്ടുന്ന നടപടികൾ, സേവന ആനുകൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യും

പ്രമുഖ കുവൈറ്റി അഭിഭാഷകൻ ദാവൂദ് സുലൈമാൻ അമീർ നൂറിയും ഇന്ത്യൻ ലോയേഴ്‌സ് ഫോറം (ILF)ന്റെ മറ്റ് അഭിഭാഷകരും കൂടി ചേർന്നാണ് ഈ സേവനം ലഭ്യമാക്കുന്നത്.

കുവൈറ്റിലെ മറ്റു പ്രവാസി തൊഴിലാളി സമൂഹത്തിനും ഈ സെമിനാറിൽ പങ്കെടുക്കാമെന്ന് പൽപക് അറിയിച്ചു.

ലോഗിൻ ചെയ്യുന്നതിന് – Zoom ID:  91941629554, Passcode: palpak,