ജി.കെ.പി.എ  സാൽമിയ-ഹവല്ലി ഏരിയ സമ്മേളനങ്ങൾ

0
11

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (GKPA) കുവൈത്ത്‌ ചാപ്റ്റർ സാൽമിയ & ഹവല്ലി സംയുക്ത സമ്മേളനം  ഫെബ്രുവരി 14-നു  സാൽമിയ്യ ബ്ലോക്ക്‌ 12-ലെ , സെൻഡ്രൽ ഹാളിൽ ഉച്ചക്ക് 2:00 മുതലും  മഹബൂള ഏരിയ സമ്മേളനം   ഫെബ്രുവരി 21-നു മഹബൂള ബ്ലോക്ക്‌ 1-ലെ , കല ഹാളിൽ ഉച്ചക്ക് 2:00 മുതലും സംഘടിപ്പിക്കുന്നതായ് ഭാരവാഹികൾ അറിയിച്ചു.

ജി.കെ.പി.എ അംഗത്വ കാർഡ്‌ വിതരണം, അംഗത്വം എടുക്കാൻ അവസരം, നോർക്ക ക്ഷേമനിധി സ്പോട്ട്‌ ഓൺലൈൻ ‌ രെജിസ്റ്റ്രേഷൻ, മുൻപ്‌ നോർക്ക ക്ഷേമനിധി അപേക്ഷിചവർക്ക്‌ സ്റ്റാറ്റ്സ്‌ ചെക്കിംഗ്‌ അവസരം, നോർക്ക പ്രവാസി ചിട്ടി, പ്രവാസി നിക്ഷേപ പദ്ധതി, തിരികെ പോകുന്ന പ്രവാസികൾക്ക്‌ സംരംഭകർക്കുള്ള ലോൺ, തൊഴിൽ/ വിസ തട്ടിപ്പുകളിൽ നോർക്ക ലീഗൽ സെല്ലിൽ പരാതി നൽകേണ്ട വിധം, സർക്കാറിന്റെ കാരുണ്യ/ സാന്ത്വനം എന്നീ പദ്ധതികളുടെ വിശദീകരണവും പൊതുയോഗാനന്തരം കലാപരിപാടികളും ഉണ്ടായിരിക്കും.

അംഗത്വം, നോർക്ക, ക്ഷേമനിധിക്ക് അപേക്ഷിക്കാനുള്ളവർ സ്വയം ഒപ്പിട്ട പാസ്പോർട്ട്‌/ സിവിൽ ഐഡി കോപ്പിയും ഫോട്ടോയും കൊണ്ട്‌ നേരിട്ട്‌ വരണം എന്ന് അറിയിക്കുന്നു,

പലതായ്‌ നിന്ന് നഷ്ടപ്പെടാതെ, ഒരുമിച്‌ നിന്ന് നമ്മുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി ഒരു സമ്മർദ്ധ ശക്തിയാവാൻ സ്വയം കരുതലായ്‌ കടന്നുവരാൻ കുവൈത്തിലെ ഓരോ പ്രവാസികളോടും ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. രാഷ്ട്രീയ സാമുദായിക പ്രാദേശിക രഹിതമായ്‌ പ്രവാസി മലയാളികൾക്കായ്‌ പ്രവർത്തിക്കുന്ന ആഗോള കൂട്ടായ്മ, 14 രാജ്യങ്ങളിലും നാട്ടിൽ 14 ജില്ലയിലും ശക്തമായ സാനിധ്യം ഉള്ള നാട്ടിൽ രെജിസ്റ്റർ ചെയ്ത പ്രവാസി സൊസൈറ്റിയാണു GKPA.
(GKPA Reg: KTM/ TC/118/2018)
ബന്ധപ്പെടുക : മഹ്ബൂല- 50636691- 69008568-97251910-51167888
സാൽമിയ- 50816835- 50177055-65099367-66951099