കോവിഡിനെ അതിജീവിച്ച് വിമോചന, ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി : കോവിഡ് -19 മഹാമാരി മൂലം രണ്ട് വർഷമായി നിർത്തിവച്ചിരുന്ന, വിമോചന,  ദേശീയദിന ആഘോഷങ്ങൾ ആരംഭിച്ചു. കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം  ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി  ഈ വർഷത്തെ ദേശീയ കാമ്പെയ്‌നിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി . ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരും സംഘാടകരും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണമെന്ന് കഴിഞ്ഞയാഴ്ച നടന്ന യോഗത്തിൽ വ്യക്തമാക്കിയിരുന്നു.