കുവൈറ്റില്‍ ഗാര്‍ഹിക മേഖലയിൽ തൊഴില്‍ തേടിയെത്തുന്നവരില്‍ കൂടുതൽ ഇന്ത്യക്കാർ

0
10
പ്രതീകാത്മ ചിത്രം

കുവൈറ്റ്: രാജ്യത്ത് ഗാർഹിക മേഖലയിൽ തൊഴിൽ തേടിയെത്തുന്നവരിൽ കൂടുതലും ഇന്ത്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ് സ്വദേശികളെന്ന് റിപ്പോര്‍ട്ട്. ഗാർഹിക തൊഴിൽ തേടിയെത്തുന്ന അറബ് വംശജർ വളരെ കുറവാണെന്നാണ് ഈ മേഖലയിലെ റിക്രൂട്ടിങ് ഏജൻസി അധികൃതർ പറയുന്നത്. അറബ് വംശജർക്ക് ഗാർഹിക തൊഴിലിൽ വിലക്കൊന്നുമില്ലെങ്കിലും പരമ്പരാഗതമായി ഇത്തരം തൊഴിലുകൾ ഇവർ ഏറ്റെടുക്കാറില്ല എന്നതാണ് ഇതിനു കാരണമായി കണക്കാക്കപ്പെടുന്നത്.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും ഈ മേഖലയിലെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. കുവൈറ്റിലെ നിയമ വ്യവസ്ഥയുമായി ചില രാജ്യങ്ങൾക്ക് പൊരുത്തപ്പെടാനാവത്തതും ചില രാജ്യങ്ങളിൽ നിന്നുള്ളവർ പ്രശ്നക്കാരായേക്കാമെന്ന സ്വദേശി മനോഭാവവും ഇതിന് പിന്നിലുണ്ടെന്നും കരുതപ്പെടുന്നു.