പൽപക് ഫർവ്വാനിയ ഏരിയ കുടുംബ സംഗമം സംഘടിപ്പിച്ചു

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) 09/10/2022 ന് ഫർവ്വാനിയ പീസ് ഓഡിറ്റോറിയത്തിൽ വെച്ച് ഫർവ്വാനിയ ഏരിയ കമ്മിറ്റിയുടെ കുടുംബ സംഗമം വർണാഭമായി നടത്തുക്കുകയുണ്ടായി.
ഫർവാനിയ ഏരിയ അധ്യക്ഷൻ ശ്രീ.സക്കീർ പുതുനഗരം കുടുംബാഗങ്ങളെ അഭിസംബോദന ചെയ്തു കൊണ്ടു സംസാരിച്ചു.
 പൽപക് പ്രസിഡന്റ്  സുരേഷ് പുളിക്കൽ സംഘടനയുടെ നന്മകള കുറിച്ചും, പുതിയ
സംഘടനാ പ്രവർത്തിൽ ഭാഗവാക്കാവാണെമെന്നും അഭ്യർത്ഥിച്ചുകൊണ്ട് സംസാരിച്ചു.
വെൽഫയർ സെക്രട്ടറി സുരേഷ് കുമാർ സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് വിവരിക്കുകയുണ്ടായി.
പൽപക് ഉപദേശക സമിതി അംഗം അരവിന്ദാക്ഷൻ അംശംസയും
ഫർവാനിയ ഏരിയാ ആർട്ട്സ് കോഡിനേറ്റർ സംഗീത് നന്ദിയും പറഞ്ഞു.