അബുദാബി: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശി പറപ്പൂർ തെക്കെകുളമ്പ് ചോലക്കപ്പറമ്പൻ അബ്ദുൽ ലത്തീഫ് (53) ആണ് അബുദാബിയിൽ മരിച്ചത്. മുസഫ അൽ ബറഖ ഹോൽഡിങ്സ് ജീവനക്കാരനാണ്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ട് മൂന്നു മണിക്ക് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഉമ്മു ഹബീബ. മക്കൾ: ഫിറോസ് ബാബു, മുഹമ്മദ് ഫാദിൽ.






























