കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ ഖൈത്താൻ മേഖലയിൽ സുരക്ഷാ കാമ്പയിൻ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത രാജ്യത്ത് തുടരുന്ന റസിഡൻസി നിയമ ലംഘകരെ ലക്ഷ്യമിട്ടായിരുന്നു കാമ്പയിൻ. പരിശോധനയിൽ നിരവധി നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾക്കും രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനുമായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തു.
റെസിഡൻസി നിയമം ലംഘിക്കുന്നവരെ പിടികൂടുന്നതിനായി സുരക്ഷാ കാമ്പെയ്‌നുകൾ രാജ്യവ്യാപകമായി തുടരുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വ്യക്തമാക്കി.































