കോവിഡ് 19: കുവൈറ്റിൽ ഇന്ന് 11 പോസിറ്റീവ് കേസുകൾ; വൈറസ് ബാധിതരുടെ എണ്ണം 266

കുവൈറ്റ്: ഇന്ന് പതിനൊന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 266 ആയി. രോഗം സ്ഥിരീകരിച്ചവരിൽ എട്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നു. വൈറസ് ബാധിതനായ ഒരാളുമായുള്ള സമ്പർക്കത്തെ തുടർന്നാണ് ഇതിൽ ഏഴു പേർ രോഗ ബാധിതരായത്. മറ്റൊരാൾക്ക് വൈറസ് ബാധയുണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് വരികയാണ്

വൈറസ് സ്ഥിരീകരിച്ച 266 പേരിൽ 72 പേർ രോഗമുക്തരായിട്ടുണ്ട് നിലവിൽ 194 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 13 പേർ ഐസിയുവിലാണ്. നിരീക്ഷണത്തിലിരുന്ന 914 പേരുടെ ക്വാറന്റൈൻ കാലാവധി അവസാനിച്ചുവെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.