RCB ക്രിക്കറ്റ് ടീമിന്റെ സ്വീകരണത്തിനിടെ ബംഗളൂരുവിൽ തിക്കിലും തിരക്കിലും 11 പേർ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്

0
65

ബാംഗ്ലൂർ:ഐപിഎല്ലിൽ കന്നിക്കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ടീമിനായി ഒരുക്കിയ സ്വീകരണ പരിപാടി ഒരു വലിയ ദുരന്തമായി മാറി. ആർസിബിയുടെ വിജയ പരേഡിനിടെ ഉണ്ടായ തിരക്കിലും തിക്കിലും 11 പേർ മരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 11 പേർ ഈ ദുരന്തത്തിനിരയായി.

താരങ്ങളെ കാണാനായി ആരാധകർ വൻതോതിൽ എത്തിയതാണ് ഈ ദുരന്തത്തിന് കാരണമായത്. സാഹചര്യം വഷളാകുന്നതോടെ താരങ്ങളെ വേഗത്തിൽ വേദിയിൽ നിന്ന് മാറ്റി. ആരാധകരുടെ അമിത തിരക്ക് കാരണം പോലീസ് തുടക്കത്തിൽ വിജയ പരേഡിന് അനുമതി നിരസിച്ചിരുന്നു. എന്നാൽ ആരാധകരുടെയും ക്ലബിന്റെയും ശക്തമായ ആവശ്യത്തിന് വഴങ്ങി, വിധാൻസൗധയിൽ നിന്ന് ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കുള്ള പരേഡ് അനുവദിച്ചു.