വിദ്യാർത്ഥികളുടെ പിസിആർ പരിശോധന ;കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ലബോറട്ടറികളിൽ നിന്നുള്ള പരിശോധനാഫലം ഹാജരാക്കാം

കുവൈത്ത് സിറ്റി: കുവൈത്തിൽ നേരിട്ടുള്ള എഴുത്തുപരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ഏതെങ്കിലും ലബോറട്ടറിയിൽ നിന്നുള്ള പിസിആർ പരിശോധനാഫലം ഹാജരാക്കിയാൽ മതിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.പന്ത്രണ്ടാം ക്ലാസിലേക്കുള്ള ആദ്യ റൗണ്ട് പരീക്ഷകൾ ആരംഭിക്കുന്നതിന് 72 മണിക്കൂറിനകം നടത്തിയ പരിശോധന റിസൾട്ടുകൾ ആണ് ഹാജരാക്കേണ്ടത് എന്നും മന്ത്രാലയം വ്യക്തമാക്കി.