കുവൈത്തിൽ വാക്സിനെടുക്കാത്തവർക്ക് മാളുകളിൽ പ്രവേശനാനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധം

0
16

കുവൈത്ത് സിറ്റി:കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിക്കാത്തവർക്ക്  മോളുകളിൽ പ്രവേശനം അനുവദിക്കാത്തതിനെതിരെ  സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമായി സ്വദേശികളും   പ്രവാസികളും. വാക്സിനേഷൻ എടുത്തിട്ടില്ലാത്തവരും വാക്സിനേഷനായി  രജിസ്റ്റർ ചെയ്ത് മാസങ്ങളായി കാത്തിരിക്കുന്നവരും ഒരു ഡോസ് സ്വീകരിച്ചവരും അടക്കം നിരവധി പേരാണ്  സമൂഹമാധ്യമങ്ങളിൽ  പ്രതിഷേധിക്കുന്നത്.

കോ വിഡ് പ്രതിരോധ വാക്സിനേഷൻ പൂർത്തീകരിക്കാത്ത വരെ ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് തീരുമാനം കുവൈത്ത് സർക്കാർ കൈക്കൊണ്ടിരുന്നു. ഇതിൻറെ ഭാഗമായാണ്  ഭക്ഷണശാലകളിലും മാളുകളിലും വാക്സിനേഷൻ പൂർത്തീകരിക്കാത്തവർക്ക് പ്രവേശനാനുമതി നിഷേധിച്ചത്.