കുവൈത്ത് ബജറ്റ് ചെലവിന്റെ 71.6 ശതമാനം തൊഴിലവസരങ്ങൾക്കായി നീക്കിവച്ചു

0
14

കുവൈത്ത് സിറ്റി: ഈ സാമ്പത്തിക വർഷത്തെ ബജറ്റിന് കുവൈത്ത് പാർലമെൻറിൻ്റെ അംഗീകാരം ലഭിച്ചതായി ധനകാര്യ മന്ത്രി ഖലീഫ ഹമാദ  അറിയിച്ചു. 76 ബില്യൺ യുഎസ് ഡോളറാണ് ബജറ്റിൽ ചെലവ് പ്രതീക്ഷിക്കുന്നത്. അതേ സമയം 36 ബില്ല്യൺ യുഎസ് ഡോളറാണ് വരുമാനം.  ദേശീയ സമ്പദ്‌വ്യവസ്ഥയ്ലും പൗരന്മാരിലും വലിയ സ്വാധീനം ചെലുത്തുന്ന ബജറ്റാണിതെന്ന് മന്ത്രി ഖലീഫ ഹമാദ പ്രസ്താവനയിൽ പറഞ്ഞു.

ബജറ്റിലെ ചെലവിന്റെ 71.6 ശതമാനം തൊഴിലവസരങ്ങൾക്കായി  നീക്കിവച്ചിട്ടുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. മൊത്തം ചെലവിന്റെ 15 ശതമാനം വികസന പദ്ധതികളിലേക്കാണ് പോകുന്നത്, അവയിൽ പ്രധാനം അടിസ്ഥാന സൗൗകര്യ വികസനവും പാർപ്പിട പദ്ധതികളുമാണ്.

തൊഴിലാളികളുടെ നഷ്ടപരിഹാരത്തിൽ ഗണ്യമായ വർദ്ധനവ് ബജറ്റ് കാണിക്കുന്നു. 630 ദശലക്ഷം യുഎസ് ഡോളർ ആണ് നീക്കിിവച്ചിരിക്കുന്നത്

63 അംഗങ്ങളിൽ 32 പേരും ബജറ്റിനെ പിന്തുണച്ചപ്പോൾ, 30 പേർ വിട്ടുനിന്നു, ഒരാൾ നിരസിച്ചു. ചൂടേറിയ വാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ആണ് പാർലമെൻറ് സ്റ്റേഷൻ സാക്ഷ്യംവഹിച്ചത്.  സെഷന് മുമ്പ് മന്ത്രിമാർക്ക് അനുവദിച്ച സീറ്റുകൾ നിരവധി എംപിമാർ കൈവശപ്പെടുത്തി. എന്നിരുന്നാലും, ദേശീയ അസംബ്ലി കാര്യ സഹമന്ത്രി മുബാറക് അൽ ഹരീസ് സർക്കാരിൻറെ പ്രതിനിധിയായി സെഷനിൽ പങ്കെടുത്തു