കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കണ്‍ഫര്‍മേഷന്‍ ലഭിച്ച യാത്രക്കാരുടെ ടിക്കറ്റ് അകാരണമായി കാന്‍സല്‍ ചെയ്യുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരേ നടപടിയുമായി കുവൈറ്റ് അധികൃതര്‍. അനുവദിച്ചനെക്കാള്‍ അധികം ടിക്കറ്റുകള്‍ കണ്‍ഫേം ചെയ്ത് നല്‍കിയ ശേഷം ചില വിമാന വിമാനക്കമ്പനികള്‍ അവസാന നിമിഷം അവ റദ്ദാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സമാന അനുഭവമുള്ള, ടിക്കറ്റ് റദ്ദാക്കപ്പെട്ടവര്‍ ഈ വിവരം റിപ്പോർട്ട് ചെയ്യണമെന്ന് കുവൈത്ത എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ അബ്ദുല്ല അല്‍ റാജിഹി അറിയിച്ചു.
വിമാന ടിക്കറ്റുകള് റദ്ദാക്കുന്നതിന് യാത്രക്കാരോട് പറയുന്നത് കുവൈത്ത് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ചില്ല എന്നതാണ്. എന്നാല് ഇത് അടിസ്ഥാന രഹിതമാണെന്നും, ഓരോ വിമാനത്തിലും കുവൈറ്റിലേക്ക് യാത്ര ചെയ്യാവുന്ന യാത്രക്കാരുടെ കൃത്യമായ എണ്ണം നേരത്തേ അധികൃതര്‍ നിര്‍ണയിച്ച് നല്‍കിയതാണെന്നും അല്‍ റാജിഹി പറഞ്ഞു. എന്നാല്‍ അതില്‍ കൂടുതല്‍ ആളുകള്‍ക്ക് ടിക്കറ്റ് കണ്‍ഫേം ചെയ്ത് നല്‍കുകയാണ് ചില എയര്‍ലൈനുകള്‍ ചെയ്യുന്നത്. ആരെങ്കിലും യാത്ര കാന്‍സല്‍ ചെയ്യുന്ന പക്ഷം അവര്‍ക്ക് നല്‍കാമെന്ന പ്രതീക്ഷയിലാണ് കമ്പനികള് ഇപ്രകാരം ചെയ്യുന്നത് എന്നും അദ്ദേഹം പറഞഞു