കോവാക്സീനെ അംഗീകരിച്ച് ബ്രിട്ടന്‍; വാക്സീന്‍ എടുത്തവര്‍ക്ക് നവംബര്‍ 22 മുതല്‍ ബ്രിട്ടനില്‍ പ്രവേശിക്കാം

ലണ്ടന്‍: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവാക്സീനെ അംഗീകൃത കോവിഡ് വാക്സീനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടന്‍. കോവാക്സീന്‍ എടുത്തവർക്ക് ഈ മാസം 22 മുതൽ ബ്രിട്ടനിൽ പ്രവേശിക്കാം. 18 വയസില്‍ താഴെയുള്ളവര്‍ക്കുള്ള യാത്രാ നിയമങ്ങളും ബ്രിട്ടന്‍ ലഘൂകരിച്ചു. കോവാക്സീന്‍ എടുത്തവര്‍ക്ക് ഘട്ടം ഘട്ടമായി മാത്രമേ അനുമതി നൽകുവെന്നായിരുന്നു ബ്രിട്ടന്‍റെ മുൻപത്തെ നിലപാട്.

ഡെല്‍റ്റ വകഭേദത്തിനെതിരെ കോവാക്സീന്‍ 70 ശതമാനം ഫലപ്രദമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. കഴിഞ്ഞ ജൂലൈയിലാണ് വാക്‌സിനിന്റെ ആഗോള അംഗീകാരത്തിന് ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചത്.