കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം മുൻപിൽ

ഡൽഹി: ഇന്ത്യയിൽ ചിക്തസയിൽ ഇരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം മുൻപിൽ . രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 40 ശതമാനവും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശേഷിക്കുന്ന 33 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഇരുപതിനായിരത്തിന് താഴെ മാത്രമാണ് ചിക്തസയിൽ ഇരിക്കുന്ന രോഗികളുടെ എണ്ണം. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും കേരളം മുന്നിൽ തന്നെ. കഴിഞ്ഞ ദിവസം ആറായിരത്തിന് മുകളിലാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും കോവിഡിനെതിരെ ജാഗ്രത തുടരണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന ആരോഗ്യ മന്ത്രി കെ. കെ. ഷൈലജ ടീച്ചർ ആവശ്യപ്പെട്ടിരുന്നും