ഷുവൈഖിൽ അമോണിയ ചോർന്നത് ഏറെ പരിഭ്രാന്തിക്കിടയാക്കി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് പ്രദേശത്തെ ഐസ് നിർമാണശാലയിൽ നിന്ന് അമോണിയ ചോർന്നത് ഏറെ പരിഭ്രാന്തിക്ക് സൃഷ്ടിച്ചു .എന്നാൽ കുവൈറ്റ് അഗ്നിശമന സേന വിഭാഗത്തിൻ്റെ സമയോചിതമായ ഇടപെടൽ വൻ അപകടം ഒഴിവാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്തെ റോഡുകളും കടകളും സുരക്ഷ മുൻനിർത്തി അടച്ചിരുന്നു. സ്ഥിതി നിയന്ത്രണവിധേയമായതായും സംഭവത്തിൽ സംഭവത്തിൽ ആർക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല എന്നും അധികൃതർ അറിയിച്ചു.