കോഴിക്കോട്: കോഴിക്കോട് ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ബോംബേറ്, ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം . ചക്കിട്ടപ്പാറ സ്വദേശി അർജുൻ ദേവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയാണ് അക്രമികൾ കൾ വീടിനുനേരെ രണ്ടുതവണ ബോംബെറിഞ്ഞത്. സ്ഫോടനം നടന്ന ഉടൻ ഇവർ അവിടെ നിന്നും കടന്നുകളഞ്ഞു. ആക്രമണത്തിൽ വീടിന്റെ മുൻഭാഗം പൂർണമായും തകരുകയും അർജുനും കുടുംബത്തിനും പരിക്കേൽക്കുകയും ചെയ്തു. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്