റായ്ചൂര്‍: രാജ്യത്ത് ആദ്യമായി ഒരു കോർപ്പറേറ്റ് സ്ഥാപനം കർഷകരുമായി നേരിട്ട് കരാറിലേർപ്പെട്ടു.
റിലയൻസ് റീട്ടെയിൽ ലിമിറ്റഡും നെൽക്കർഷകരുടെ കൂട്ടായ്മയായ സ്വസ്ഥ്യ ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കന്പനിയുമാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. സിന്ധനൂർ താലൂക്കിലെ കർഷകരിൽനിന്ന് 1000 ക്വിന്റൽ നെല്ല് ഏറ്റെടുക്കാനാണു കരാർ
കാര്‍ഷിക നിയമഭേദഗതിയുടെ ചുവടുപിടിച്ചാണ് കര്‍ഷകരില്‍ നിന്ന് നേരിട്ടു വിളകള്‍ സംഭരിക്കാന്‍ കോര്‍പറേറ്റുകള്‍ നീക്കമാരംഭിച്ചത്. ഇതിന്റെ ആദ്യപടിയായാണ് 2 ആഴ്ച മുമ്പ് റായ്ചൂരിലെ കർഷകരുമായി കരാർ ഉണ്ടാക്കിയത്. മിനിമം താങ്ങുവിലയേക്കാള്‍ 82 രൂപ അധികം നല്‍കിയാണ് റിലയന്‍സ് വിളകള്‍ ഏറ്റെടുക്കുന്നത്. മൂന്നാം കക്ഷിയാണ് വിളയുടെ ഗുണനിലവാരം പരിശോധിക്കുക. ഓരോ നൂറ് രൂപയുടെ ഇടപാടിനും കര്‍ഷകര്‍ക്ക് 1.5 ശതമാനം കമ്മീഷൻ നല്‍കുമെന്നും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്. വെയര്‍ഹൗസിലേക്ക് നെല്ല് എത്തിക്കാനുള്ള ചാക്കുകളുടെ വില നല്‍കേണ്ടത് കര്‍ഷകരാണ്. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് മാര്‍ക്കറ്റ് കമ്മറ്റി അഥവാ എപിഎംസികളിലൂടെ മാത്രമേ കര്‍ഷകര്‍ക്ക് വിളകള്‍ വിപണിയിലെത്തിക്കാവൂ എന്ന നിബന്ധന ഒഴിവാക്കി കൊണ്ട് കഴിഞ്ഞമാസമാണ് കര്‍ണാടകയിൽ സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നത്