ഗാസ: ഹമാസ് സൈറ്റുകളില്‍ ആണ് ആക്രമണം നടന്നത്, ഇസ്രാഈല്‍ സൈന്യം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ നടന്നിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബലൂണുകള്‍ ഫലസ്തീന്‍ മേഖലയില്‍ നിന്ന് അയച്ചതിന് മറുപടിയായാണ് ആക്രമണം എന്നാണ് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചത്. റോക്കറ്റ് വിക്ഷേപണ കേന്ദ്രവും ഹമാസിന്റെ നിയന്ത്രണത്തിലുള്ള മേഖലകളും ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഹമാസ് പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലും ഇസ്രാഈല്‍ ഗാസാ മുനമ്പില്‍ റോക്കറ്റാക്രമണം നടത്തിയിരുന്നു.
































