കെ ഇ എ – സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ എഡ്യൂക്കേഷണൽ അവാർഡുകൾ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ്റെ പ്രഥമ കെ ഇ എ – സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ എഡ്യൂക്കേഷണൽ അവാർഡുകൾ പ്രഖ്യാപിച്ചു. കെ. ഇ. എ. ഉപദേശക സമിതി അംഗം മുനീർ കുണിയ കൺവീനറായ കെ. ഇ. എ. വിദ്യാഭ്യാസ അവാർഡ് സമിതിയാണ് SSLC, CBSE, PLUS 2 തലങ്ങളിൽ ഉന്നത വിജയം നേടിയ 50 തോളം വിദ്യാർത്ഥികളെ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾക്കായി തെരെഞ്ഞെടുത്തു.

കെ. ഇ. എ ആക്ടിങ് പ്രസിഡന്റ് നാസ്സർ ചുള്ളിക്കരയുടെ അധ്യക്ഷതയിൽ 10-09-2021 ന് ഫർവാനിയ ബദർ സമയിൽ വെച്ചു നടന്ന അവാർഡ് പ്രഖ്യാപനചടങ്ങ് കെ. ഇ. എ. ഉപദേശക സമിതി ചെയർമാൻ ഖലീൽ അടൂർ സാഹിബ്‌ ഉത്ഘാടനം ചെയ്തു.

കെ. ഇ. എ. ജനറൽ സെക്രട്ടറി സുധൻ അവിക്കര, ഉപദേശക സമിതി അംഗങ്ങളായ സലാം കളനാട്, ഹമീദ് മധൂർ, മുനാവർ മുഹമ്മദ്‌ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ചെയർമാൻ ഖലീൽ അടൂർ സാഹിബ്‌, ഉപദേശക സമിതിയംഗം മുനാവർ മുഹമ്മദ്‌, ആക്ടിങ് പ്രസിഡന്റ് നാസ്സർ ചുള്ളിക്കര, ജനറൽ സെക്രട്ടറി സുധൻ അവിക്കര, എന്നിവർ ചേർന്ന് വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു. കെ. ഇ. എ. ചീഫ് കോഓർഡിനേറ്റർ അസീസ് തളങ്കര, വിദ്യാഭ്യാസ അവാർഡ് സമിതി അംഗങ്ങളായ രാജേഷ്, ഖാലിദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കെ. ഇ. എ. വിദ്യാഭ്യാസ അവാർഡ് കമ്മിറ്റി ജോ. കൺവീനർ ശ്രീനിവാസൻ സ്വാഗതവും
കെ ഇ എ ട്രഷറർ മുഹമ്മദ്‌ കുഞ്ഞി സി. എച്ച് നന്ദിയും പറഞ്ഞു.