ആഗസ്റ്റ് 9 – 31 വരെ വാക്‌സിനേഷന്‍ യജ്ഞം; ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന

തിരുവനന്തപുരം: ആഗസ്റ്റ് 9 മുതല്‍ 31 വരെ കേരളത്തില്‍ വാക്‌സിനേഷന്‍ യജ്ഞം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.
അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു.പി സ്‌കൂള്‍ അധ്യാപകര്‍ക്കും ഈ ഘട്ടത്തില്‍ മുന്‍ഗണന നല്‍കി വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്‌സിനുകള്‍ വാങ്ങി നല്‍കും. സ്വകാര്യ മേഖലക്ക് കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാക്കേണ്ട സാഹചര്യം മുന്്നിർത്തിയാണിത്. സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്‌സിന്‍ നല്‍കാന്‍ കഴിയും എന്ന് കണക്കാക്കിയാണ് വിതരണമുണ്ടാവുക.