തൃശൂർ പൂരത്തിന് കൊടിയേറി

തൃശൂർ: ദിവസങ്ങൾ നീണ്ടു നിന്ന ആശയക്കുഴപ്പങ്ങൾക്കും തർക്കങ്ങൾക്കുംഒടുവിൽ തൃശൂർ പൂരത്തിനു  കൊടിയേറി.  തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.15നും 12നും ഇടയ്ക്കായും പാറമേക്കാവിൽ 12.05നുമായിരുന്നു കൊടിയേറ്റം. കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ കൊടിയേറ്റ ചടങ്ങ്‌ . ആറു ദിവസങ്ങൾക്കപ്പുറം ആണ്തൃശൂർ പൂരം.

തിരുവമ്പാടിയിൽ പാരമ്പര്യ അവകാശികൾ ഒരുക്കിയ കൊടിമരം ദേശക്കാർ ഉയർത്തി.  . മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും പൂരക്കൊടി ഉയർത്തി.

പാറമേക്കാവ് ക്ഷേത്രത്തിൽ പാരമ്പര്യ അവകാശികളായ ചെമ്പിൽ വീട്ടുകാർ കൊടിമരമൊരുക്കി. വലിയപാണിക്കുശേഷം തട്ടകക്കാർ ക്ഷേത്രത്തിൽ കൊടിമരമുയർത്തി. തുടർന്ന് ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും മണികണ്‌ഠനാലിലും കൊടി ഉയർത്തി. പാറമേക്കാവിൽ കൊടിയേറ്റശേഷം എഴുന്നള്ളിപ്പ് തുടങ്ങും. ഗജവീരൻ പത്മനാഭൻ കോലമേന്തി വടക്കുംനാഥനിലെ കൊക്കർണിയിലാണ് ആറാട്ട്. നടന്നത്.

അയ്യന്തോൾ, കണിമംഗലം, ലാലൂർ, കാരമുക്ക്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നിങ്ങനെ എട്ട് ഘടകക്ഷേത്രങ്ങളിലും  കൊടിയേറ്റം നടന്നു.